ആകാശചെരിവിലൂടെ
ചക്രവാളത്തിനരികിലെത്തിയ
കുറെ നക്ഷത്രങ്ങൾ കടൽക്കരയിൽ
മുത്തുചിപ്പികൾക്കുള്ളിലുണർന്ന
സംഗീതം കേട്ടിരിക്കുമ്പോൾ
മരുഭൂമിയിലെ മണൽക്കാട്ടിൽനിന്ന്
കുറെ മണൽത്തരികൾ
വിവേകശൂന്യതയുടെ ആദ്യാക്ഷരങ്ങളുമായ്
കടലിലേയ്ക്കൊഴുകി
നക്ഷത്രങ്ങൾ കൈയിലേന്തിയ
സപ്തസ്വരങ്ങളിൽ
പ്രകൃതിസ്വരങ്ങളുടെ ആന്ദോളനമുയരുമ്പോൾ
കിഴക്കേ ചക്രവാളത്തിനരികിൽ
മഴയിൽ പുണ്യാഹശുദ്ധിചെയ്ത ഭൂമിയിൽ
കടൽ ഒരു സമ്പൂർണ്ണരാഗമായിയൊഴുകി
No comments:
Post a Comment