വഴിയരികിൽ ശൂന്യമുഖമായ്
നിന്നകാലമെഴുതിയൊതുക്കിയ
കഥയിൽ നിന്നും ഭൂമി നടന്നു
മഴ വീണു നനുത്ത കടലൊരു
സുഗമസംഗീതത്തിൻസ്വരങ്ങൾ
കൈയിലേന്തിയൊഴുകി
ചക്രവാളമെഴുതി പ്രശാന്തിതൻ
പുലർകാലങ്ങൾ, ചുറ്റുവിളക്കിൽ
തെളിയുന്ന വിശുദ്ധി
വേനൽത്തീയും കടന്നു
വർഷക്കുളിരോലുന്ന
പൂക്കാലങ്ങൾ
വിടരും മനസ്സിലായ്
മാറുന്ന ഋതുക്കളെയക്ഷരങ്ങളിൽ
പുനർജീവനായ് മാറ്റി കാലം
മുന്നോട്ടു കടന്നുപോയ്...
No comments:
Post a Comment