ഭൂമിയുടെ അന്തരാത്മാവിനെ
മഷി പുരട്ടി പത്രതാളുകളിൽ
താഴിട്ടു പൂട്ടാനൊരുങ്ങിയ
ഭൂതകാലത്തിന്റെ ഇടുങ്ങിയ
നീർച്ചാലുകളിൽ നിന്നകലെ
സമുദ്രം സായന്തനത്തിന്റെ
ശാന്തിമന്ത്രം ജപിയ്ക്കുമ്പോൾ
ഇരുട്ടു സൂക്ഷിയ്ക്കുന്ന
അമാവാസിയുടെ നിലവറയിലെ
തഴുതിട്ട വാതിലുകൾ തുറന്ന്
സൃഷ്ടിയുടെ ആദിതാളവുമായ്
ഭൂമി മെല്ലെ മുന്നോട്ട് നീങ്ങി
No comments:
Post a Comment