Saturday, June 26, 2010

ഒരിയ്ക്കൽ പോലും കൃഷ്ണാ!
നീയെന്നെ പിരിഞ്ഞില്ലെൻ
അരികിലെന്നും നീവന്നിരുന്നു
പലപ്പോഴും നിന്നെ ഞാൻ കണ്ടൂ,
മുളം തണ്ടിലെ ഗാനം കേട്ടൂ
പിൻതിരിഞ്ഞു ഞാൻ നോക്കി
നിൽക്കുമ്പോൾ കടമ്പിന്മേൽ
മന്ത്രം പോൽ ചിലമ്പിന്റെ
മംഗളധ്വനി കേട്ടൂ
ഒരിയ്ക്കൽ പോലും കൃഷ്ണാ
നീയെന്നെയുപേക്ഷിച്ചു
പിരിഞ്ഞില്ലെന്നും നീയെൻ
മനസ്സിന്നരികിലെ
മാനസസരസ്സിൽ വന്നിരുന്നു
മുളം തണ്ടിൽ സംഗീതമുണർത്തിയെൻ
ഹൃദയം ഗോവർദ്ധനമെന്ന പോൽ
കൈയിലേറ്റിയിരുന്നു
ചിരിച്ചുനീ പാൽനിലാവുപോൽ
ഞാനന്നറിഞ്ഞു
നീയാണെല്ലാമറിയുന്നൊരെൻ ജീവൻ

No comments:

Post a Comment