ഒരിയ്ക്കലൊരുകടലെന്നോടു
പറഞ്ഞു, സൂര്യനുദിയ്ക്കുന്നതും
പിന്നെയസ്തമയത്തിൽ
മുങ്ങി മറയുന്നതും
തിരയൊടുങ്ങും തീരങ്ങളിൽ
സാന്ധ്യവർണ്ണങ്ങൾ
ചാർത്തിയുലയുന്നതും
മുകിൽനിരകൾ മായ്ക്കും
പ്രതിഛായയിൽ സ്വന്തമെന്നു
പറയാൻ നിഴൽ പോലുമില്ലാതെ
നക്ഷത്രങ്ങൾ വിളക്കു വയ്ക്കും
ചക്രവാളത്തിനരികിലായ്
ഹൃത്തിലൊതുക്കുമഗ്നിതാങ്ങാനാവാതെ
യാത്രയെല്ലാമൊതുക്കി ശാന്തിതേടി
നടന്ന വഴികളിൽ
ഹോമിച്ച പകലിന്റെ
നിമിഷങ്ങളിൽ വീണുകരിയും
സ്വപ്നങ്ങളെ
ചിതയിലാക്കി
സൂര്യനൊടുവിൽ വന്നുനിൽക്കും
കടലതാണിതേകടൽ....
കടമ്മനിട്ട കവിത ചൊല്ലുന്നതു പോലെ ചൊല്ലാവുന്ന ഒരു നല്ല കവിത.
ReplyDeleteആശംസകൾ.