ഒരു മഴക്കാലത്തിന്റെ സ്വപനങ്ങൾ
ഒഴുകി കടലിലെത്തിയപ്പോൾ
അതിലിത്തിരി ഉപ്പലിയിച്ചു കടൽ
ആകാശത്തിൽ നിന്നു പെയ്ത
കാർമേഘങ്ങളുടെ കറുപ്പ്
മഴത്തുള്ളികൾക്കില്ലായിരുന്നു
നക്ഷത്രമിഴികളിൽ വിരിഞ്ഞ
സ്വപ്നങ്ങളിൽ സൗമ്യതയുടെ
പ്രഭാവലയമുണ്ടായിരുന്നു
ഓട്ടുവിളക്കിൽ നിന്നുണർന്ന
വെളിച്ചത്തിൽ നന്മയുണ്ടായിരുന്നു
കനൽത്തീയുമായ് വന്ന സൂര്യൻ
ഇതൊന്നുമറിയാത്ത അഗ്നിയുടെ
ഒരു മുഖം മാത്രമായിരുന്നു....
No comments:
Post a Comment