മഞ്ഞുപോലെയുയർന്ന ഹോമമണ്ഡപത്തിലെ
പുകപടലങ്ങളിൽ കാലം ഹോമിച്ച
ദിനരാത്രങ്ങളിൽ നിന്നും
പുനർജനിച്ച കവിതയുടെ മഴത്തുള്ളികളിലുലഞ്ഞ്
തീയും പുകയുമടങ്ങിയ സായാഹ്നത്തിൽ
ഒരു നേർത്ത പട്ടുനൂൽത്തുമ്പിൽ നിന്നും
സ്വർണവർണമാർന്ന കസവലുക്കുമായ്
സന്ധ്യ ചക്രവാളത്തിനരികിലെത്തിയപ്പോൾ
മിഴിയിലെ പ്രകാശബിന്ദുക്കളേകിയ
വെളിച്ചവുവായ് താമരക്കുളത്തിനരികിൽ
പഴയലിപിയുടെ താളിയോലകൾ
മനപ്പാഠമാക്കുമ്പോൾ
ശ്രീലകത്ത് ദീപാരാധനാവേളയിൽ
മംഗളാരതിയുഴിഞ്ഞു വന്ന കാറ്റിന്റെ
മർമ്മരം കാതിൽ നിറഞ്ഞു,
No comments:
Post a Comment