വഴിയിൽ പൂത്തുലഞ്ഞുനിന്ന
സന്ധ്യയുടെ നിറമുള്ള
അശോകപൂമരങ്ങളിലൂടെ
ഒഴുകിയ കാറ്റിൽ
ദൂരെയവിടെയോ പെയ്ത
മഴയുടെ നേർത്ത ഇരമ്പം കേട്ടു
ഇടവമാസക്കുളിരിൽ
ഉറങ്ങാൻ മറന്ന രാപ്പാടികൾ
പാടിയ പാട്ടിന്നീണത്തിൽ
നക്ഷത്രങ്ങൾ ഉറങ്ങിയപ്പോൾ
താഴവരകളിൽ ഘനീഭവിച്ച
കാടിന്റെ മൗനത്തിനൊപ്പം
മഴക്കാലരാത്രിയിൽ
ഗായത്രിയിലുണരാൻ
ബ്രഹ്മമുഹൂർത്തം തേടി
ഭൂമി മെല്ലെ നടന്നു
No comments:
Post a Comment