കൽമണ്ഡപത്തിനരികിൽ
ഓട്ടുമണികളുടെ പ്രതിധ്വനി
മുഴങ്ങിയ ഉഷസ്സിൽ
പനിനീർതൂവിയ മഴത്തുള്ളികൾ
ആകാശമേലാപ്പിനരികിൽ
മേഘജാലകങ്ങളിലൂടെ
ഭൂമിയിലേയ്ക്കൊഴുകിവരുമ്പോൾ
കടൽത്തീരത്തെ
നനുത്ത മണൽത്തിട്ടിൽ
ഓരോ തിരയും എഴുതിയ
അപൂർണചിത്രങ്ങളുടെ
അന്തരാർഥങ്ങൾ ഗ്രഹിച്ച
വാക്കുകൾ മഴവീണ വഴിയിലൂടെ
കൽമണ്ഡപത്തിൽ നിറഞ്ഞ
വിളക്കിന്റെ പ്രകാശത്തിനരികിലേയ്ക്ക്
മെല്ലെ നടന്നു നീങ്ങി.
രേമയുടെ ബ്ലോഗ് പോസ്റ്റുകള്‍ അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല എന്ന് തോന്നുന്നു. അതിനുള്ള സെറ്റിങ്ങ്സ് ബ്ലോഗില്‍ ചെയ്യാന്‍ ശ്രമിക്കൂ.
ReplyDelete