Friday, January 14, 2011

മൺവിളക്കു തെളിയ്ക്കുന്ന ഗ്രാമം

നേർരേഖകളിൽ നിന്നകന്ന
യുഗമൊരു മൂടുപടത്തിലൊളിച്ചു
മുഖപടങ്ങൾ മഞ്ഞിലൊളിപ്പിച്ചുണർന്ന
സൂര്യനൊരു വടവൃക്ഷത്തണലിൽ
കനൽത്തീയിട്ടിരുന്നു
കായലോരത്തിരുന്നു കിനാവുകണ്ട
കടത്തുതോണിയ്ക്കരികിൽ
കുഞ്ഞാറ്റക്കിളികൾ പാറി നടന്നു
തുടർ നാടകങ്ങളുടെ രൂപരേഖ
തേടിയലഞ്ഞ നിമിഷങ്ങൾ
ശിശിരത്തിന്റെ സായാഹ്നചക്രവാളത്തിനരികിൽ
അസ്തമയമുണരുന്നതും കണ്ടിരുന്നു
കനലിനും തണുപ്പേറിയ
മകരരാത്രിയിൽ മലയിറങ്ങിയൊഴുകി
പത്മാവതി
ഇരുമുടിയുടെ ഇടയിലെവിടെയോ
രുദ്രാക്ഷം കെട്ടിയ മന്ത്രങ്ങളിലെവിടെയോ
മാഞ്ഞുമാഞ്ഞില്ലാതെയായി
സഹ്യശ്യംഗം
മഞ്ഞു മൂടിയ വർത്തമാനത്തിന്റെ
ജന്മശൃംഗത്തിനരികിൽ
മൺവിളക്കുകളുമായ്
ഭൂമിയെ കാത്തിരുന്നു ഗ്രാമം.....

1 comment:

  1. ഇടയ്ക്കൊരു സന്ദര്‍ശനഭംഗമുണ്ടായി.വീണ്ടും
    വന്നപ്പോള്‍ വഴിതെറ്റിയോ എന്നു സന്ദേഹിച്ചു
    എന്താ!മാറ്റം. പ്രൌഢേജ്ജ്വലം. ഈ പുസ്കക
    ഷെല്‍ഫിന്റെ ടെംപ്ലേറ്റ് എവിടുന്നു കിട്ടി.
    കവിത നന്നായിരിക്കുന്നു.മറ്റു കവിതകള്‍ പോലെ.

    ReplyDelete