Friday, June 4, 2010

കൽമണ്ഡപത്തിനരികിൽ
ഓട്ടുമണികളുടെ പ്രതിധ്വനി
മുഴങ്ങിയ ഉഷസ്സിൽ
പനിനീർതൂവിയ മഴത്തുള്ളികൾ
ആകാശമേലാപ്പിനരികിൽ
മേഘജാലകങ്ങളിലൂടെ
ഭൂമിയിലേയ്ക്കൊഴുകിവരുമ്പോൾ
കടൽത്തീരത്തെ
നനുത്ത മണൽത്തിട്ടിൽ
ഓരോ തിരയും എഴുതിയ
അപൂർണചിത്രങ്ങളുടെ
അന്തരാർഥങ്ങൾ ഗ്രഹിച്ച
വാക്കുകൾ മഴവീണ വഴിയിലൂടെ
കൽമണ്ഡപത്തിൽ നിറഞ്ഞ
വിളക്കിന്റെ പ്രകാശത്തിനരികിലേയ്ക്ക്
 മെല്ലെ നടന്നു നീങ്ങി.

1 comment:

  1. രേമയുടെ ബ്ലോഗ് പോസ്റ്റുകള്‍ അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല എന്ന് തോന്നുന്നു. അതിനുള്ള സെറ്റിങ്ങ്സ് ബ്ലോഗില്‍ ചെയ്യാന്‍ ശ്രമിക്കൂ.

    ReplyDelete