സ്വരം
കാണാത്തതെല്ലാമസത്യം
മനക്കോണിലേറിയതെല്ലാം
മനസ്സിന്റെ സത്യങ്ങൾ..
ആകാശമെന്നേ
മറക്കുവാൻ ശീലിച്ചൊരാധികളോ
മേഘകാവ്യങ്ങൾ,
വേനലിൻ തീരങ്ങളിൽ
നിന്നകന്ന മഴക്കാലഗ്രാമമോ
ഭൂമിതൻ സ്വപ്നസങ്കല്പങ്ങൾ
ഓർമ്മകൾ വീണുടഞ്ഞോരു
കടൽശംഖിലാധികളാകെ ദ്രവിച്ചു,
പകൽതുണ്ടിലേറി
പറക്കുന്നുവോ കനൽപ്പക്ഷികൾ..
കാണാത്തതെല്ലാമദൃശ്യം
അയഥാർഥവീചികൾ പോലെ
സുഷ്പ്തിലെ രൂപങ്ങൾ..
ആകെ നിറഞ്ഞുതുളുമ്പും
മഷിചെപ്പിലേറുന്ന്തിന്നും
ത്രികാലങ്ങളോ,
വേദകാലവും ഭൂമിയും
മന്ത്രം മറന്നോരു
വേദിയിൽ നിൽക്കുന്നതേതു
പുരാണങ്ങൾ?
കാലമുടച്ച ശിലാഫലകങ്ങളിൽ
കാവ്യങ്ങൾ വീണ്ടും
പുനർജനിക്കുന്നുവോ?
ആധിതീർത്തന്യായമേറ്റുന്ന
ചില്ലുടച്ചേറുന്നുവോ
രത്നസാഗരം
ഭൂമിതന്നേകതാരയ്ക്കുള്ളിലേറുന്നുവോ
സ്വരം..
No comments:
Post a Comment