Sunday, April 15, 2012

പ്രയാണം


മഴതുള്ളികൾ തൂവിയൊരിക്കൽ
പ്രഭാതമെൻ മനസ്സിൽ
തുറന്നോരു ഹരികാംബോജിക്കുള്ളിൽ
അറിയാതേറും നിഷാദങ്ങളിൽ
നിന്നോ നിഴലുലലയ്ക്കും 
സായാഹ്നങ്ങളരികിൽ നടന്നതും
വിരൽതുമ്പിലെ ലോകമൊരു
ചിത്രതാഴിട്ടു മറച്ച
സന്ധ്യാദീപം മനസ്സിൽ തെളിഞ്ഞതും
കലങ്ങിതീരെ തെളിവില്ലാതെയൊഴുകിയ
പുഴയ്ക്കപ്പുറമാരണ്യകം വാനപ്രസ്ഥ
ചതുരംഗങ്ങൾ കണ്ടു 
വിതുമ്പിക്കരഞ്ഞതും
അരികിൽ കമണ്ഡലുവതിലും
തീർഥം കൈയിലുറയാൻ മടിക്കുന്ന
സമുദ്രം, ദിക്കാലത്തിനുറയിൽ
ഉറുമികളെഴുതും മഷിപ്പാടും
അരികിൽ ഹോമാഗ്നിയിലെരിഞ്ഞ
മനസ്സിന്റെയിതളിൽ
തിളങ്ങിയ  രാഗമാലിക  പോലെ
മിഴിയിൽ പ്രകാശമായാകാശവാതിൽ
തുറന്നണയും ദീപാന്വിതനക്ഷത്രകാവ്യം പോലെ
മറന്നിട്ടതുമൊരു പദത്തിൻ ചില്ലക്ഷരം
ധരിത്രിയുടച്ചതും ചില്ലുകൂടുകൾ
പിന്നെയെടുത്തു സൂക്ഷിക്കുവാൻ
തീരത്തിൻ കൈയൊപ്പു പോൽ
മനസ്സി പ്രതീക്ഷപോൽ
ശംഖിലെ കടൽ
ചില്ലുതളികയ്ക്കുള്ളിൽ
മനസ്സതിന്റെ പ്രയാണവും....



No comments:

Post a Comment