Wednesday, April 11, 2012


മൊഴി


ആകെയുലഞ്ഞിരിക്കുന്നു
മഹാവേദമോതിയോരാനദീതീരവും
പിന്നെയാ തീരഭൂവിൽ നിന്നുകാണും
ദിഗന്തവും
കാറ്റിൽ പറന്നുതീർന്നില്ല
കാർതുണ്ടുകൾ
നോവിൽ കുതിർന്നുതീർന്നില്ല
മൺചെപ്പുകൾ
കാലവും കൊയ്തുതീർത്തില്ല
നിഴൽപ്പൂക്കൾ
നേട്ടങ്ങൾ നെയ്തതുമില്ല
പതാകകൾ...



ആരുടെയോ ജന്മരേഖപോൽ
തീരാത്തൊരാധിപോൽ
രാജ്യവും നിശ്ചലം നിൽക്കുന്നു
ആരുടെയോ മനക്കൂടുകൾക്കുള്ളിൽ
നിന്നേറും കടും കെട്ടിനുള്ളിൽ
കുടുങ്ങയിരീണങ്ങളെല്ലാമുണർന്ന
പ്രദക്ഷിണഗാനങ്ങളിൽ
നിന്നകന്നുവോ സർഗങ്ങൾ
ഏകസ്വരങ്ങളിൽ നിന്നുണർന്നായിരം
താരകൾ പോലെ തിളങ്ങുമീ
സന്ധ്യയിൽ
കാണുവാനാവുന്നതിന്നുലോകത്തിന്റെ
കോലങ്ങൾ കണ്ടു നടുങ്ങും
മുനമ്പുകൾ
എത്രകുരുക്ഷേത്രമിന്നുകണ്ടൂ
രഥചക്രങ്ങളിൽ നിണപ്പാടുകണ്ടൂ
കത്തിയുമാളിയും തീരും മനസ്സിന്റെ
ശിഷ്ടഭാഗം മ്ഹാഹോമദ്രവ്യം
എത്ര സ്വരങ്ങളാണിന്നതിൽ
പൂർണ്ണതയ്ക്കക്ഷരം തേടും
പ്രഭാതധ്വനി..

1 comment:

  1. വളരെ നന്നായി കേട്ടോ നന്ദി....

    ReplyDelete