Monday, April 23, 2012


മൊഴി


അരികിലാകാശത്തിനിതൾ
മായ്ക്കുന്നതേതു നഗരം?
കാണാതായതേതു 
സായാഹ്നത്തിൻ സ്വരം? 
കിളിപാടുന്നു വീണ്ടും
കൂടുലഞ്ഞതിലൊരു
ശിഖരത്തിലോ
നിഴൽപ്പൊട്ടുകൾ
നഗരത്തിനിടപ്പാതയിൽ
തിരക്കതിനുമോടിപ്പോകും
ദിനങ്ങൾക്കരികിലോ
വർഷമേഘങ്ങൾ
മഴയരികിൽ, മഴക്കാലമതിനും
മൃത്യുജ്ഞയമെഴുതും
കളങ്ങളും, സങ്കർഷദൈന്യങ്ങളും
വിരലിനരികിൽ നിന്നടർന്നു
വീഴുന്നുവോ മഴതുള്ളിയും
മനോഹരമാം സർഗങ്ങളും
അരികിൽ നീങ്ങുന്നൊരു
ലോകത്തിൻ മുഴക്കങ്ങളിവിടെ
തീകൂട്ടുന്നതുലയിൽ പക്ഷെ 
വീണ്ടുമരികിലുറങ്ങിതീർന്നുണരും
പ്രഭാതത്തിലൊഴുകുന്നത്
ശംഖിൻ കാവ്യവും
സങ്കല്പവും...

No comments:

Post a Comment