Friday, October 1, 2010

കടൽ

കടൽ

ഇലകളോരോന്നായ് പൊഴിയും
ഇലപൊഴിയും കാലത്തിലും
മനസ്സിലൊഴുകീ കടൽ
കടലിനെ കൈയിലേറ്റിയ
ഭൂമിയുടെ ഒരു ചിമിഴിൽ
നിന്നുണർന്നു വന്നു
ആദിസംസ്ക്കാരത്തിന്റെ
നീതിസാരം
രാജഗോപുരങ്ങളിൽ
ചിറകറ്റു വീണു
  നീതിസാരത്തിലെ
കുറെയേറെ എഴുത്തോലകൾ
നിന്ദിക്കുന്നവരെയും
പുകഴ്ത്തുന്നവരെയും തേടി
ഭൂമി കടലിൽ തുടിയിടുന്നില്ല
അണിനിരക്കുന്ന ആൾക്കൂട്ടത്തിന്റെ
പ്രീതിയ്ക്കായ് സ്നേഹമൊഴുകുന്ന
വാക്കുകൾ കടലിൽ നിന്നുയരുന്നില്ലല്ലോ
ഇലപൊഴിയും കാലങ്ങളിലും
ഗ്രീഷ്മത്തിലും, വസന്തത്തിലും
മനസ്സിലൊഴുകീ കടൽ
ഭൂമി കൈയിലേറ്റിയ കടൽ....

No comments:

Post a Comment