Monday, October 18, 2010

ഭൂമി

ഭൂമി

ചതുരക്കളങ്ങളിൽ
ചായം പകർത്തി വിഭ്രമുണ്ടാക്കി
രക്ഷാവലയങ്ങളിലൂടെ
നടക്കുമ്പോൾ
ചില്ലുകൂടുകളിലടച്ച
പഞ്ചതന്മാത്രകളിലൊന്ന്
നടന്നു നീങ്ങുന്ന വഴിയിൽ
വേറൊരു വലയമായി
രൂപാന്തരപ്പെടും
വലയങ്ങളിൽ നിന്ന്
വലയങ്ങളിലേയ്ക്കുള്ള
ദൈർഘ്യം
ഒരു യുഗത്തോളമുയരും
അതിനിടയിൽ
ഓർമത്തെറ്റുപോലെയൊഴുകും
നദി..
ആർത്തിരമ്പും കടൽ..
ഇടറി വീഴുന്ന രാപ്പകലുകളിലൂടെ
ഭൂമി നടന്നു നീങ്ങുമ്പോൾ
ഒരു നാൾ കാലത്തിന്റെ
സംക്രമണതാളത്തിൽ
ചില്ലുകൂടുകളുടയും
വലയങ്ങളും......

1 comment:

  1. കമന്റുകള്‍ നന്നെ കുറവാണ്‍ ബ്ലോഗിലെങ്കിലും
    അഗ്രിഗേറ്ററില്‍ വോട്ടു നേടുന്നുണ്ട്. ഏറ്റവും കൂടുതല്‍
    കവിത ബ്ലോഗിലെഴുതിയതിന് ഗിന്നസ് ബുക്കില്‍
    ഈ ബ്ലോഗ് കടന്നു ചെല്ലും

    ReplyDelete