Friday, October 1, 2010


ഹൃദ്സ്പന്ദനങ്ങൾ

ഈ നിമിഷത്തിനരികിൽ
ഇനിയൊരു നിമിഷം കൂടി
നിമിഷങ്ങളിൽ നിന്ന്
നിമിഷങ്ങളിലൂടെ
രാപ്പകലുകൾ താണ്ടി
കാലം നടന്നു നീങ്ങും
അതിനിടയിലൂടെയൊഴുകി മായും
അശാന്തിയുടെ ആന്തലുകൾ
മാഞ്ഞുമാഞ്ഞില്ലാതെയാവുന്ന
പുലർകാലമഞ്ഞു പോലെ....
ഒരോ നിമിഷത്തിനരികിലും
എഴുതി നിറയേക്കണ്ട നാളെയുടെ
വാക്കുകൾ തേടിയുള്ള വ്യസനം
ഭൂമി സൂക്ഷിച്ചു വയ്ക്കുന്നില്ല
ശംഖിലെ കടൽ പോലെ
ഹൃദയം സ്പന്ദിക്കുന്നു
ആ ശംഖിലൂടെയൊഴുകുന്ന
വാക്കുകളിൽ എഴുതി തിട്ടപ്പെടുത്തിയ
പണിപ്പുരശാലയിലെ ഉലത്തീയില്ല
പകരം നിമിഷങ്ങളിൽ നിന്നും
രാപ്പകലുകളിലൂടെ
നടന്നു നീങ്ങുന്ന ഭൂമിയുടെ
ഹൃദ്സ്പന്ദനതാളം.....

No comments:

Post a Comment