Sunday, October 31, 2010

ഹൃദ്സ്പന്ദനങ്ങൾ

അക്ഷരങ്ങളിൽ
അനാകർഷകമായ
വർണങ്ങൾ തൂവിയ ആൾക്കൂട്ടം
ഇരുട്ടു നിറഞ്ഞചുരങ്ങളിൽ
ഉപഗ്രഹങ്ങൾ തേടി....
അമൃതകണങ്ങൾ തേടി
ഭൂമി ക്ഷീരസാഗരതീരത്തിരുന്നു..
പണസഞ്ചികളിൽ നിറഞ്ഞ
നാണയങ്ങൾ സ്നേഹമൊഴുകുന്ന
പുഴയായി മാറി...
കാലത്തിന്റെ രുദ്രതാണ്ഡവത്തിൽ
പല മുഖപടങ്ങളും
ചില്ലുകൂടുകളിലുടഞ്ഞുവീണു
സമാധാനരേഖകളുടെ
നിടിലത്തിൽ അഗ്നിയുയർന്നു
ആ അഗ്നിയിൽ നിന്നുണർന്നു
പുനരുദ്ധാരണമന്ത്രം
ആകർഷിണീയമായ
ശരത്ക്കാലം ചുറ്റിയ ഭൂമിയുടെ
യാത്രാവഴികളിൽ
നിന്നുണർന്നു വേറൊരു യുഗം
ആ യുഗം ചതുർവേദങ്ങളിൽ
സംഗീതം തേടി.....

1 comment:

  1. ഈ ബ്ലോഗില്‍ വരുമ്പോള്‍ ലൈഫ് ജാക്കറ്റ്
    കരുതണം. എപ്പോഴാണ് കടലില്‍ മുങ്ങിതാഴുക
    യെന്നറിയില്ലല്ലോ

    ReplyDelete