Monday, October 18, 2010

കടൽ

 കടൽ

നീയൊരു ചെറിയ തടാകം 
നിനക്കറിയുന്ന വഴികൾ
തടാകത്തിന്റെ ഇടുങ്ങിയ
സഞ്ചാരപഥങ്ങൾ....
കടലിനരികിൽ
നിന്റെ തടാകം ഒരു മൺപാത്രം...
ഒരു ചെറിയ കല്ലിലുലയുന്ന
ഓളങ്ങൾ.....

കടലിനന്യം മൗനം
കടൽ എപ്പോഴും സംസാരിക്കുന്ന
ഒരത്ഭുതം
ഉള്ളിൽ നിധിശേഖരങ്ങൾ

നിന്റെ തടാകത്തിന്റെ
സങ്കുചിതമായ മൺപാത്രങ്ങളിൽ
ഭൂമിയുടെ കടലിനെ അളന്നെടുക്കാനെത്തുന്ന
ആൾക്കൂട്ടത്തിനരികിലിൽ
ഒരു ചെറിയ കല്ലുമായ് നിൽക്കുന്ന
നിന്നെ കാണുമ്പോൾ
എന്റെ കടലെന്നോടു പറയുന്നു

നിന്റെ തടാകത്തിനാ കല്ലിന്റെ
വില മാത്രം...
മഷിതുള്ളികളിൽ നിന്റെ തടാകം
ഒരു ചെറിയ മൺപാത്രമായ്
കടലിന്റെ മുന്നിലുയരട്ടെ
 

Ref : ഇന്നത്തെ ചിന്താവിഷയം MM

1 comment:

  1. ഇത്രയധികം ചിന്താവിഷയങ്ങളറിയുന്ന
    ഈ ബുദ്ധിജീവികളെന്തിങ്ങനെ വിഡ്ഢിവേഷം അണിഞ്ഞു നടക്കുന്നു. കടൽ സംസാരിക്കുന്നതിൽ പരാതിയും തടാകത്തിന്റെ മൗനത്തിനൊരു പ്രശസ്തിപത്രവും. ഇവരുടെ ചിന്താവിഷയം വായിച്ച അറിവിൽ നമ്മുടെ ഇന്ത്യയൊരു അഴിമതി വിരുദ്ധ രാജ്യമായെങ്കിൽ എത്ര നന്നായിരുന്നു.
    നല്ല കവിത...
    ഇങ്ങനെ തന്നെയെഴുതണം ചിന്താവിഷയപ്രഭാഷകർക്ക് വേണ്ടി.

    ReplyDelete