Thursday, April 19, 2012

മൊഴി


ദിനങ്ങൾ തീർത്തു ചില്ലുകൂടുകൾ
മനസ്സിന്റെയറയിൽ തിളങ്ങിയതായിരം
നക്ഷത്രങ്ങൾ
വിളക്കിന്നരികിലങ്ങെരിഞ്ഞുതീർന്നു നിഴൽ
കടപ്പാടുകൾ ഭാഗപത്രിക  വാങ്ങിപ്പോയി
കനൽതീർത്തൊരു വേനൽച്ചിറകും മാഞ്ഞു
വേനൽമഴത്തുള്ളിയിൽ ദിശമാറ്റുന്നു
മേഘങ്ങളും
അരികിൽ പണിതീർത്ത   കുടീരങ്ങളിലാത്മ
ഗതികൾ  തെറ്റി ജീവനുറങ്ങിക്കിടക്കുന്നു
ഫലകങ്ങളിൽ കൊത്തിമിനുക്കും
ചരിത്രത്തിന്നിതളിൽ നിന്നുമൂർന്നുവീഴുന്നു
ചില്ലക്ഷരം
കുരുതിക്കിനിയേതു ഋതുവിൻ 
ഹൃദ്സ്പന്ദങ്ങൾ?
വിരിക്കാനിനിയേതു പുരാണ
വാനപ്രസ്ഥം?
അരികിൽ കാലത്തിന്റെ ചതുരംഗത്തിൽ
തട്ടിയുടഞ്ഞ   ദിനമതിനുപവാസവും തീർന്നു
കാഴ്ചകണ്ടരികിലായ്   തോണിയേറിയ
ഗ്രാമതീർപ്പുമായ്  നിന്നീടുന്നൊരരയാൽ
തറയിലായ്
വിളക്കു വച്ചൂ ത്രിനേത്രത്തിലെയഗ്നി
പിന്നെയിടയ് ക്ക    കൊട്ടിപ്പാടിയായിരം
സോപാനങ്ങൾ..
കഥയ്ക്കുള്ളിലായ്  തുണ്ടുതുണ്ടായിയിറ്റിച്ചൊരു
കടപ്പാടുകൾ വളർന്നൊരു പർവതമായി
ഇടയ്ക്കാൾക്കൂട്ടത്തിന്റെയിടയിൽ   
നിരതെറ്റിയൊഴുകിതീർന്നു
ശാന്തിമന്ത്രത്തിൻ നികേതനം..
മറവിതുമ്പിൽ ചുറ്റിയോടിയ
വിധിപ്പാടിലുറഞ്ഞുതീർന്നു
മഹാദ്വീപങ്ങൾ; പിന്നീടെന്നോ
തിരപ്പാടുകൾ മായ്ച്ച  തീരത്തി
കണ്ടൂ ശംഖിലുറങ്ങിക്കിടക്കുന്ന
കടലിൻ  സർഗങ്ങളെ...





1 comment:

  1. ആരുടെയും കമന്റ് വേണ്ട എന്നുള്ളതു ഗംഭീരം. പറ്റുമെങ്കിൽ മാത്രം plz read my new post
    blosomdreams.blogspot.com

    ReplyDelete