പ്രതിബിംബങ്ങൾ
പ്രപഞ്ചദർപ്പണത്തിൻ
പ്രതിബിംബങ്ങളിൽ
മഞ്ഞു വീണ ഒരു പ്രഭാതത്തിൽ
പ്രവചനാനീതമായൊരുണർവ്
ഹൃദയമേറ്റി..
കറുകതുമ്പിൽ തുള്ളിയ
വെയിൽനാളങ്ങളിൽ
മിഴിതിളങ്ങിയപ്പോൾ
ആകാശച്ചെരിവിൽ
ചക്രവാളത്തിനരികിൽ
ദേവവാദ്യങ്ങൾമുഴങ്ങുമ്പോൾ
ആരവങ്ങൾക്കിടയിൽ
വിരലിലേയ്ക്കൊഴുകും
നിഗൂഢതയെ
കടൽ കൈയിലേറ്റുന്നു..
അലംകൃതമായ
ആലാപനമണ്ഡപത്തിൽ
നിന്നരികിലെത്തുന്നു
ഒരു ഘനരാഗദൈവതം......
പ്രപഞ്ചദർപ്പണത്തിൻ
പ്രതിബിംബങ്ങളിൽ
മഞ്ഞു വീണ ഒരു പ്രഭാതത്തിൽ
പ്രവചനാനീതമായൊരുണർവ്
ഹൃദയമേറ്റി..
കറുകതുമ്പിൽ തുള്ളിയ
വെയിൽനാളങ്ങളിൽ
മിഴിതിളങ്ങിയപ്പോൾ
ആകാശച്ചെരിവിൽ
ചക്രവാളത്തിനരികിൽ
ദേവവാദ്യങ്ങൾമുഴങ്ങുമ്പോൾ
ആരവങ്ങൾക്കിടയിൽ
വിരലിലേയ്ക്കൊഴുകും
നിഗൂഢതയെ
കടൽ കൈയിലേറ്റുന്നു..
അലംകൃതമായ
ആലാപനമണ്ഡപത്തിൽ
നിന്നരികിലെത്തുന്നു
ഒരു ഘനരാഗദൈവതം......
No comments:
Post a Comment