Wednesday, August 3, 2011

തുമ്പപ്പൂവിരിയും ഗ്രാമമെഴുതും കവിത.
മഴതുള്ളികളിലൊഴുകി മായുന്നു
ആയുഷ്ക്കാലദൈന്യം...
ഉൾക്കടലിനരികിൽ
അസ്തമയം വർണാഭം..
അതിലുടക്കും
മൊഴിയിലഗ്നിദീപങ്ങൾ.. 
തുമ്പപ്പൂവിരിയും
ഗ്രാമമെഴുതും കവിത
മനസ്സിൽ...
മഹായാനങ്ങളേറും
നിസ്സഹായത..
സമുദ്രാന്വേഷകർ 
കാണാൻ മറന്ന
ശംഖിലെ കാവ്യം
തീരത്ത് മണൽതരിതൂവും
നിമിഷചിത്രങ്ങൾ...
ഇതിനിടയിലോ പകൽ 
പൊന്നുതൂവി മാഞ്ഞത്..
ദിനാന്ത്യത്തിലുറങ്ങും മുൻപേ
നക്ഷത്രങ്ങൾ വിരിയും
ആകാശത്തിലൂടെ
ആയുഷ്ക്കാലം 
മിഴിയിലേയ്ക്കുമൊഴുകിയേക്കാം
കടലിനരികിൽ...

No comments:

Post a Comment