Tuesday, August 2, 2011


സ്മൃതിയിലെ കോട്ടകൾ
രണ്ടായിപ്പിരിയും 
വഴിയിൽ സിറ്റാഡൽ 
എന്നെഴുതിയിരുന്നു
സ്മൃതിയിലെ കോട്ടകൾ..
സാമ്രാജ്യങ്ങളുടെ
സ്മാരകനിധി...
അതിനരികിൽ ശംഖുകൾ
കിഴക്കൻതീരസമുദ്രഖനിയിൽ 
നിന്നെത്തിയവർ
ഉടയും വരെയും സമുദ്രത്തിൻ
സംഗീതമേറ്റിയോർ..
നൂറ്റാണ്ടുകളുടെ തിരക്കൊഴിഞ്ഞ
സുരക്ഷാകുടീരം നിശബ്ദം....
ശംഖിൽ കടലിനിരമ്പമുണർന്നപ്പോൾ
പിന്നോട്ടുനടക്കാനാവാത്ത
ഋതുക്കളിൽ നിന്നുണർന്നു
വർത്തമാനകാലം....

No comments:

Post a Comment