ഗ്രാമം
പൂർവാഹ്നത്തിൻ
മൊഴിയിൽ,
മദ്ധ്യാഹ്നത്തിൻ കനലിൽ
അപരാഹ്നത്തിൻ രാശിക്കോലുകൾ
കത്തിതീരുമ്പോൾ
കടലാസുതുണ്ടുകൾക്കുള്ളിൽ
മുഖം മറച്ചിരുന്നു
കടം വാങ്ങിയെഴുതിയ
താൽക്കാലികനിർണയങ്ങൾ
അനുഭവങ്ങളുടെ
ചൂളയിൽ കത്തിയുരുകിയ
വെങ്കലമിശ്രിതത്തിൽ
നിന്നുണർന്ന വിഗ്രഹങ്ങൾ
പണിശാലയിൽ
നിശ്ചേതനമായിരുന്ന
സായന്തനത്തിൽ
നഗരം മുന്നോട്ടോടിയ
തിരക്കിനിടയിലൂടെ
ഗ്രാമം നക്ഷത്രവിളക്കുകളുമായ്
ശാന്തിനികേതനത്തിലേയ്ക്ക്
നടന്നുനീങ്ങി...
No comments:
Post a Comment