ഋതുക്കളുടെ മുറിവ്
അറിയാത്തൊരു രാജ്യം
തേടിനടന്നപ്പോഴും
എൻ-യൂവിൽ നിറയും
ആൾക്കൂട്ടത്തിനരികിൽ
നിൽക്കുമ്പോഴും
നിസ്സഹായതയെന്തെന്നറിയാനായി...
മഞ്ഞുപോലെയുറഞ്ഞതന്ന്
മനസ്സോ, ആതുരാലയമോ?
ചുമരിലെ കഥയൊരു കല്പന....
ദൈവമെഴുതിയ സ്വപ്നം
മിഴിയിൽ കൂടുതേടിയ
ദിനമറിയാനായി
ഒരു രാജ്യത്തിൻ കൗതുകം..
സ്വപ്നങ്ങൾ തൂവൽതുമ്പാൽ
മൃദുവായി മായ്ക്കേണ്ട ചിത്രങ്ങൾ
മഷിതൂവിയാകെയലങ്കോലപ്പെട്ട
ചിത്രകമാനത്തിനരികിൽ
കല്പനകളെഴുതുന്നതെന്തിനായ്?
ദൈവമെഴുതിയ സ്വപ്നം
അങ്ങനെയായിരുന്നില്ല
അതിന്റെ ശരിപകർപ്പൊരു
സ്ഫടികപാത്രം പോലെയുടഞ്ഞു
ഉടഞ്ഞചില്ലുകൾ
ഋതുക്കളുടെ മുറിവുകളായ്
മാറി....
(N-U -Hospital)
അറിയാത്തൊരു രാജ്യം
തേടിനടന്നപ്പോഴും
എൻ-യൂവിൽ നിറയും
ആൾക്കൂട്ടത്തിനരികിൽ
നിൽക്കുമ്പോഴും
നിസ്സഹായതയെന്തെന്നറിയാനായി...
മഞ്ഞുപോലെയുറഞ്ഞതന്ന്
മനസ്സോ, ആതുരാലയമോ?
ചുമരിലെ കഥയൊരു കല്പന....
ദൈവമെഴുതിയ സ്വപ്നം
മിഴിയിൽ കൂടുതേടിയ
ദിനമറിയാനായി
ഒരു രാജ്യത്തിൻ കൗതുകം..
സ്വപ്നങ്ങൾ തൂവൽതുമ്പാൽ
മൃദുവായി മായ്ക്കേണ്ട ചിത്രങ്ങൾ
മഷിതൂവിയാകെയലങ്കോലപ്പെട്ട
ചിത്രകമാനത്തിനരികിൽ
കല്പനകളെഴുതുന്നതെന്തിനായ്?
ദൈവമെഴുതിയ സ്വപ്നം
അങ്ങനെയായിരുന്നില്ല
അതിന്റെ ശരിപകർപ്പൊരു
സ്ഫടികപാത്രം പോലെയുടഞ്ഞു
ഉടഞ്ഞചില്ലുകൾ
ഋതുക്കളുടെ മുറിവുകളായ്
മാറി....
(N-U -Hospital)
No comments:
Post a Comment