Friday, August 12, 2011

പടിയേറിവരും സായാഹ്നത്തിനരികിൽ
പടിയേറിവരും
സായാഹ്നത്തിനരികിൽ
നിരതെറ്റി കൊഴിയുന്നു.
വാകപ്പൂവുകൾ..
മഴപെയ്യും മണ്ഡപത്തിൽ
നൂപുരധ്വനികൾ
മനസ്സേ!
എഴുതിയിടുക
താമരയിലയിൽ
തേനോലുമൊരു കവിത...
മഴക്കാലങ്ങൾക്കരികിൽ
ഒളിപാർക്കുമോർമ്മതെറ്റുകളെയുടക്കി
മെടഞ്ഞുനെയ്യും നിമിഷങ്ങളിലൂടെ
നടന്നുലഞ്ഞൊരീ
ഹൃദ്സ്പന്ദനങ്ങൾക്കരികിൽ
വീണ്ടും ധർമ്മശാലകളുടെ 
തണലേറിയ ചോദ്യചിഹ്നങ്ങൾ...
കുറുക്കിയൂറ്റിയ ചഷകങ്ങളിൽ 
ഇനിയെന്തു ബാക്കി?
പടിയേറിവരും
സായാഹ്നത്തിനരികിൽ
മഴപെയ്തൊഴിയുമ്പോൾ
ഹൃദയത്തിനറകളിൽ
പൂട്ടിയൊരോർമ്മപ്പുസ്തകവാതിലുകൾ
തട്ടിയുലയ്ക്കുന്നതാരോ?





No comments:

Post a Comment