സ്വപ്നങ്ങൾ നക്ഷത്രങ്ങളായ് വിരിയും കവിത....
തെയ്യങ്ങൾ
ഭൂമിയെയൊന്നുലച്ചാകാശ
വാതിലിനരികിൽ
ദൈവത്തിന്റെ കൈയിൽ
പൂവായി മാറി...
മഴനേർത്തുവീഴും പ്രഭാതത്തിൽ
വാകമരങ്ങൾക്കരികിലൂടെ
അരളിപ്പൂമരക്കൊമ്പിൻ
തളിരിലയുരുമ്മി
കൈയിലേയ്ക്ക് വീണു
ആ പൂവ്...
ഉത്രാളിക്കാവിലെ
തെയ്യങ്ങളുലച്ച ഭൂമിയ്ക്കായ്
സ്വർഗവാതിലുകളേകിയ
സ്വപ്നങ്ങൾ നക്ഷത്രങ്ങളായ്
വിരിയും കവിത....
എള്ളുതിരിവച്ചുഴിഞ്ഞു
ഗ്രഹങ്ങളെയടക്കി
ഉത്രാളിക്കാവിലോടിയഗ്രഹങ്ങളെയടക്കി
തെയ്യങ്ങൾ
ഭൂമിയെയൊന്നുലച്ചാകാശ
വാതിലിനരികിൽ
ദൈവത്തിന്റെ കൈയിൽ
പൂവായി മാറി...
മഴനേർത്തുവീഴും പ്രഭാതത്തിൽ
വാകമരങ്ങൾക്കരികിലൂടെ
അരളിപ്പൂമരക്കൊമ്പിൻ
തളിരിലയുരുമ്മി
കൈയിലേയ്ക്ക് വീണു
ആ പൂവ്...
ഉത്രാളിക്കാവിലെ
തെയ്യങ്ങളുലച്ച ഭൂമിയ്ക്കായ്
സ്വർഗവാതിലുകളേകിയ
സ്വപ്നങ്ങൾ നക്ഷത്രങ്ങളായ്
വിരിയും കവിത....
No comments:
Post a Comment