Friday, August 5, 2011


മഴപെയ്തുതോർന്ന സന്ധ്യയിൽ
അരികിലൊഴുകും
ഉറക്കുപാട്ടിലിലുലഞ്ഞൊരൂഞ്ഞാൽ
പടിയിലിരുന്നെഴുതും മനസ്സ്
മിഴിപൂട്ടിയുറങ്ങും 
പകലിനരികിലൊഴുകും
ലോകം....
ചുറ്റുമതിലിനരികിൽ
അതിർകാവൽക്കാർ
പണിയായുധപ്പുരയിൽ
പരിചകൾ പണിയും
പുരോഗമനദൈന്യം..
പുരോഹിതൻമാരുപേക്ഷിച്ചുപോയ
പ്രവചനകവചങ്ങളിൽ
മുഖം താഴ്ത്തിനിൽക്കുമവ്യക്തത
അനുഭവചിത്രങ്ങൾക്കടിക്കുറിപ്പേകിനീങ്ങും
ഋതുവിനരികിൽ
മുഖം കുനിക്കും  തൂലികകൾ..
മഴപെയ്തുതോർന്ന സന്ധ്യയിൽ
ദിക്ക് തെറ്റിയോടും ചിന്തകൾ
അതിനിടയിലെവിടെയോ
പളുങ്കുമണിപോലുണരുമക്ഷരങ്ങൾ...

No comments:

Post a Comment