Wednesday, August 10, 2011

നിറഞ്ഞൊഴുകട്ടെ കടൽ
നിറഞ്ഞൊഴുകട്ടെ കടൽ
മഴക്കാലമേഘങ്ങളൊഴുകിമായും 
പകൽതട്ടുകളിൽ
ഉൾക്കടലെഴുതിയേക്കാം
ചക്രവാകരാഗം...
നിലയില്ലാക്കയങ്ങളിൽ
നിന്നകലെയാശ്വാസകരമാം
മഴക്കാലത്തിൻ സാന്ത്വനഗാനം...
കേൾക്കുമ്പോളെന്തിമ്പം..
മിഴിപൂട്ടിയിരിക്കുമീ
സായാഹ്നത്തിൽ
മനസ്സിലുണരട്ടെ
മഴക്കാലരാഗങ്ങൾ..
ഭൂമി നടന്നെത്രനീങ്ങിയാലും
വൃഥാശ്രമത്തിൻ വലതുണ്ടുമായ്
കാവലെന്നപോലൊരു
നിഴൽ പിന്നിലുണ്ടാവും....
നീർക്കുടങ്ങൾതൂവി
മഴയെത്തുമ്പോഴേയ്ക്കും
എഴുതിയിടാം ഹൃദയത്തിൽ
കടൽതീർക്കുമൊരു രാഗം...
മഴപെയ്യാൻ കാത്തിരിക്കും
മഴക്കാലപ്പൂവുകളിലൊഴുകും
മധുരതരമാമൊരു ഗാനം....

No comments:

Post a Comment