Thursday, August 11, 2011

പ്രദോഷസന്ധ്യയിലെ രുദ്രാക്ഷങ്ങൾ...
ആകാശമേ!
മഴയൊഴുകുമീയുദ്യാനത്തിൻ
സായന്തനത്തിൽ
മഴക്കാലമേഘങ്ങളൊന്നായ്
പെയ്തുതിമിർക്കുന്നു...
ജനമരുളപ്പാടിൻ
നിസ്സഹകരണത്തിൽ...
മനസ്സിലോ
പ്രദോഷസന്ധ്യയിലെ
രുദ്രാക്ഷങ്ങൾ...
തോരാതെ പെയ്യുമീ
മഴയൊരു കവിത...
നിറയും നെൽപ്പാടങ്ങളിലൂടെ
ഗ്രാമമൊരോർമ്മയായ്
മനസിലേയ്ക്കൊഴുകുന്നു...
മൺവിളക്കിൽ
പടരും തിരിനാളങ്ങൾ...
അതിരുകളിൽ
മുൾവേലിപണിയും
മിഥ്യയറിയുമോ
മണ്ണോടലിയും നാൾ
പിന്നിലൊളിയും 
ചിലമ്പിൻ നാദം..
മഹാദ്വീപങ്ങളിലൂടെ
മെല്ലെ പദം 
വച്ചരികിലെത്തുന്നുവോ
ശംഖൊലി..
പ്രദോഷസന്ധ്യയിലെ
ദ്രുദ്രാക്ഷമുത്തുകളായ് പെയ്യും
മഴയേറ്റുപാടുന്നുവോ
ചക്രവാളത്തിൻ ഗാനം....

No comments:

Post a Comment