Saturday, August 6, 2011

ജാലകവിരിനീക്കികാണും ലോകം
ആദ്യമെഴുതിയൊരക്ഷരകാലം
 മൃദംഗത്തിൻ തുകൽമൂടിയിലൊളിച്ചു..
ആവരണങ്ങളോ ജീർണാവസ്ഥയിൽ
ജന്മഋണം തീർത്ത മിഥ്യയുടെ ചരടിൽ
മുത്തുകൾ പോൽ ഗ്രഹങ്ങൾ..
ആഞ്ഞിലിവൃക്ഷത്തിനരികിൽ
വിഭൂതിവർണമാർന്ന 
കരിയിലക്കിളികൾ...
അടർന്നുവീണൊരിലയിൽ
തുടികൊട്ടുമാവർത്തനം..
റോമുലസിൻ രാജ്യത്തിൻ
അധിദേവനെതേടി
മനുഷ്യകുലകൗതുകം...
മഹായാത്രയുടെ
അഗ്നിയാനങ്ങൾ.... 
ആകാശത്തിനന്ത്യമെവിടെ
കടലിനെതൊട്ടുണരും 
ചക്രവാളത്തിലോ,
ഉന്മദ്ധ്യദർപ്പണങ്ങളിലോ?
ജാലകവിരിനീക്കികാണും
മഴയിലൊഴുകി മായുന്നുവോ
ലോകത്തിൻ പുറം കാഴ്ച്ചകൾ...



No comments:

Post a Comment