മഴപെയ്യുമീസായാഹ്നത്തിൽ
തഴുതിട്ടുപൂട്ടിയ
നിലവറകളിലുറങ്ങുന്നു
നിലവിളക്കുകൾ...
ലോഹമിശ്രിതങ്ങളായ്
തീച്ചൂളയിലൊഴുകി
ഒരിക്കലൊരച്ചുകൂടത്തിൽ
നിന്നുണർന്നവർ...
തിരിനാളങ്ങളിൽ
പ്രകാശമേറ്റിയോർ
സ്വപ്നങ്ങൾ മിന്നിയ
വെളിച്ചമൊഴുകുന്നതിന്നൊരു
ഫിലമെന്റിൽ..
കൈതെറ്റിയാലുടയും
ചില്ലിനുള്ളിൽ....
താമരയിലയിൽ
അക്ഷരങ്ങളുണർന്നൊരാദി
കാവ്യത്തിനരികിലിന്ന്
വാത്മീകങ്ങൾ....
മഴപെയ്യുമീസായാഹ്നത്തിൽ
അരികിലാരാണാവോ
ഉടഞ്ഞചില്ലുകൾക്കരികിൽ
ആദിമൂലമന്ത്രമുരുക്കഴിക്കുന്നത്?
തഴുതിട്ടുപൂട്ടിയ
നിലവറകളിലുറങ്ങുന്നു
നിലവിളക്കുകൾ...
ലോഹമിശ്രിതങ്ങളായ്
തീച്ചൂളയിലൊഴുകി
ഒരിക്കലൊരച്ചുകൂടത്തിൽ
നിന്നുണർന്നവർ...
തിരിനാളങ്ങളിൽ
പ്രകാശമേറ്റിയോർ
സ്വപ്നങ്ങൾ മിന്നിയ
സന്ധ്യയിൽ
നക്ഷത്രങ്ങൾ പോൽ
മിന്നിയോർ...നക്ഷത്രങ്ങൾ പോൽ
വെളിച്ചമൊഴുകുന്നതിന്നൊരു
ഫിലമെന്റിൽ..
കൈതെറ്റിയാലുടയും
ചില്ലിനുള്ളിൽ....
താമരയിലയിൽ
അക്ഷരങ്ങളുണർന്നൊരാദി
കാവ്യത്തിനരികിലിന്ന്
വാത്മീകങ്ങൾ....
മഴപെയ്യുമീസായാഹ്നത്തിൽ
മൺവിളക്കിൻ പ്രകാശം
മിഴിയിലൊഴുകുമ്പോൾഅരികിലാരാണാവോ
ഉടഞ്ഞചില്ലുകൾക്കരികിൽ
ആദിമൂലമന്ത്രമുരുക്കഴിക്കുന്നത്?
No comments:
Post a Comment