Thursday, August 11, 2011


മഴതുള്ളിയിലലിഞ്ഞ്
വിളിപ്പാടകലെ
അരളിപ്പൂമരങ്ങൾക്കരികിലെ
നിഴൽപ്പാടിലൂടെ
നിലവറകൾക്കരികിൽ
അത്ഭുതമൂറും മിഴിയാൽ
നിൽക്കുന്നുവോ നിമിഷങ്ങൾ...
മനസ്സടക്കിയെഴുതുന്നു തടാകങ്ങൾ; 
അർദ്ധവിരാമങ്ങളിൽ
ആകാംക്ഷയില്ലെന്നറിയിച്ചും
പൂർണവിരാമങ്ങൾ
വൃത്തമാംചിത്രത്തിലാക്കിയും
വന്മതിലുകളിൽ ഗുരുവചനമെഴുതിയും
സ്വയം നിർമ്മിതമാം പുനരധിവാസം...
മഴതുള്ളികളെ!
ആരണ്യകമേറും അനുപമാം
സ്വരങ്ങളെയുണർത്തുക
തടാകങ്ങൾ മൗനം സൂക്ഷിക്കട്ടെ...
മഴതുള്ളിയിലലിഞ്ഞ്
തീരമണൽതരികളിലൂടെ
ആദിതാളലയത്തിൽ കടലൊഴുകട്ട...
ആകാശമേയറിയുക
അരങ്ങേറുമീയൊരു
മഴതുള്ളിക്കവിതയെ..



No comments:

Post a Comment