ഓർമ്മപ്പുസ്തകം
അനേകമനേകം
ദിനങ്ങളിൽ ചുറ്റിവലിയും
കുരുക്കിലുലഞ്ഞഭൂമിയുടെ
ഗഹനാതീതമാം
നിഗൂഢതയിലുണരും
ഋതുഭേദങ്ങൾ..
ഭൂവർണത്തിലൊഴുകും
നുറുങ്ങുകവിതയ്ക്കരികിൽ
ഓർമ്മപ്പുസ്തകം തുറന്നിരിക്കും
കാലം..
മുങ്ങിനീന്തിയൊരിലച്ചീന്തിൽ
ഹൃദ്യമാം കുളിർമ്മ...
മൃദംഗതാളമുയരും
മണ്ഡപങ്ങളിൽ
സായന്തനരാഗമാലപിക്കും ഭൂമീ
ചുറ്റുമൊരു ലോകമുണ്ടെന്നറിഞ്ഞാലും..
ചുരുങ്ങിയൊരിടനാഴിയിലിരുന്നൊളിപാർക്കും
ദീർഘവീക്ഷകരുടെ ലോകം
നിഴലൊഴുകും മനസ്സുമായരങ്ങിൽ
നൃത്തമാടും ലോകം....
ഉൾമിഴിയിലൊതുക്കാനാവാതെ
അരയാൽപോലെപടരും ലോകം...
അനേകമനേകം
ദിനങ്ങളിൽ ചുറ്റിവലിയും
കുരുക്കിലുലഞ്ഞഭൂമിയുടെ
ഗഹനാതീതമാം
നിഗൂഢതയിലുണരും
ഋതുഭേദങ്ങൾ..
ഭൂവർണത്തിലൊഴുകും
നുറുങ്ങുകവിതയ്ക്കരികിൽ
ഓർമ്മപ്പുസ്തകം തുറന്നിരിക്കും
കാലം..
മുങ്ങിനീന്തിയൊരിലച്ചീന്തിൽ
ഹൃദ്യമാം കുളിർമ്മ...
മൃദംഗതാളമുയരും
മണ്ഡപങ്ങളിൽ
സായന്തനരാഗമാലപിക്കും ഭൂമീ
ചുറ്റുമൊരു ലോകമുണ്ടെന്നറിഞ്ഞാലും..
ചുരുങ്ങിയൊരിടനാഴിയിലിരുന്നൊളിപാർക്കും
ദീർഘവീക്ഷകരുടെ ലോകം
നിഴലൊഴുകും മനസ്സുമായരങ്ങിൽ
നൃത്തമാടും ലോകം....
ഉൾമിഴിയിലൊതുക്കാനാവാതെ
അരയാൽപോലെപടരും ലോകം...
No comments:
Post a Comment