Tuesday, August 2, 2011

ആകാശവാതിലുകൾ
എന്തിനായെൻ മനസ്സിൻ
വെൺചുമരുകളുലയുന്നതാലോചിച്ച്
വശം കെട്ടിരിക്കുന്നു..
ലോകമെല്ലാം ചേർന്നൊരു
മഹാലോകമായുർന്നാലും
ദൈവമേ അരികിലുണ്ടാവുക
എന്ന  പ്രാർഥന
ആകാശവാതിലുകൾ
കേട്ടുകൊണ്ടുമിരിക്കുന്നു...
അതിവൃത്തങ്ങളിലേറ്റാൻ
ആത്മാവിനാകൃതിയുണ്ടാവുമോ?
അനശ്വരമായൊരരുളപ്പാടിൽ
തപോവനങ്ങളുണരുമ്പോൾ
എഴുതാൻ കമനീയമായൊരിടവും
പ്രപഞ്ചവും, 
മിഴിയിലേറ്റി സൂക്ഷിക്കാൻ
നക്ഷത്രവിളക്കുകളും
തന്ന ദൈവമേ!
നിന്നോടു ഞാനയുഷ്ക്കാലം
കടപ്പെട്ടിരിക്കുന്നു..
അതിനാലാവാം
വൃത്തരഹി്തമായെഴുതും
മൊഴിയിലും കടലിന്റെയിമ്പമേറിയ
ആന്ദോളനങ്ങൾ ചിലനേരങ്ങളിൽ
കേൾക്കാനാവുന്നത്....


No comments:

Post a Comment