Thursday, August 4, 2011


ചുമരെഴുത്തുകളേറുന്നുവോ
ആകാശമേ!
സ്വർണപ്രവാഹത്തിനരികിൽ
നിഴലതിരിടും മഴമേഘങ്ങൾ...
മഹാദ്വീപങ്ങളോ
തീവ്രവിപ്ളവഗാനത്തിൻ
പണിശാലയിൽ...
ദിനാന്ത്യത്തിന്റെയുറക്കുപാട്ടിൽ
ഓർമ്മപ്പിശകുകളേറുന്നു
ഇരുമ്പുപാത്രങ്ങളിലേറും
ദരിദ്രദു:ഖവുമായ്
സൊമേലി..
മിഴിയിലുടക്കിവലിക്കും
തെരുവോരചിത്രങ്ങൾ..
ചുറ്റിലും
ചുമരെഴുത്തുകളേറുന്നുവോ?
മായ്ച്ചുതൂത്തുവീണ്ടുമെഴുതുന്നു
മനസ്സും പിന്നെ മഷിതുള്ളികളും
മുളം കാടുകൾ പാടുമ്പോൾ
ആരണ്യകമറിയുന്നു..
അറിയാതെയറിയാതെ
ആൾക്കൂട്ടത്തിനാരവത്തിൽ
അലിലിഞ്ഞില്ലാതെയാവുന്നു
പകലിൻ പൊൻതരികൾ....

No comments:

Post a Comment