Monday, August 8, 2011

ജപമാലയിലെ രുദ്രാക്ഷങ്ങൾ
കുലം തേടിതേടിയൊടുവിൽ
കുലീനമായൊരു രാഗം
സ്വരമിടറി വീണൊരു
ശരത്ക്കാലസന്ധ്യയിൽ
ജപമാലയിലെ
രുദ്രാക്ഷങ്ങളുലഞ്ഞു...
പിന്നെയൊരു ഗ്രാമം
പാടുമുണർത്തുപാട്ടിൽ
പ്രഭാതങ്ങളുണർന്നു....
ശബ്ദരാഹിത്യത്തിൻ
തപോവനങ്ങളിൽ,
ഉടഞ്ഞ ലോകചിന്തകളുടെ
സ്മരണികയിലുടക്കിവീണു
മഴനീർതുള്ളികൾ..
ആവരണങ്ങളിൽ
നിന്നൊരാദിസത്യം
ഭൂമിയുലച്ചു നീങ്ങി...
ഉടഞ്ഞ മൺതരികളെ
ചേർത്തുവച്ചൊരീറൻപ്രഭാതം
നെയ്തെടുത്തു
ഇമയനക്കത്തിലുണരും
ഒരു പൂവ്....
അതിൽ നിന്നൊഴുകി
ഭൂപാളം....
ജപമാലയിലെ 
രുദ്രാക്ഷങ്ങളുരുക്കഴിക്കും
സദാചലേശ്വരഗാനം...

No comments:

Post a Comment