ആവൃതമീലോകം
ആരൊക്കെയോ
എഴുതിക്കൊണ്ടിരിക്കുന്നു
ആർക്കോ വേണ്ടി
ഒരേവരിയിൽനീങ്ങുമെഴുത്തുപാടങ്ങൾ..
ചതുപ്പുനിലങ്ങളിലോടും
നിർണയം...
എഴുത്തിൻകൽച്ചീളുകളൊരുവഴിയിൽ...
അതിനരികിൽ
മനസ്സുണരാനെഴുതുമാകാശമേ
ഇലച്ചീന്തിൽ, പൂവിൽ,
മൺപാത്രങ്ങളിൽ
നിറയട്ടെ മഴ...
ആവൃതമീലോകം
ആവരണങ്ങളിൽനിന്നകന്നാൽ
അതീവഹൃദ്യമാമനേകം
കാവ്യങ്ങളുൾക്കൊള്ളും നിധിയുണരും
മിഴികളിൽ....
അതാവും ശ്രേഷ്ഠതരമാം ലോകം
അക്ഷരങ്ങളെ നിരക്ഷരതയിൽ മുക്കി
ആകൃതിമാറ്റാതെ നിധിയായ്
സൂക്ഷിക്കും ലോകം..
ശാന്തിനികേതനവുമവിടെയായിരിക്കും...
ആരൊക്കെയോ
എഴുതിക്കൊണ്ടിരിക്കുന്നു
ആർക്കോ വേണ്ടി
ഒരേവരിയിൽനീങ്ങുമെഴുത്തുപാടങ്ങൾ..
ചതുപ്പുനിലങ്ങളിലോടും
നിർണയം...
എഴുത്തിൻകൽച്ചീളുകളൊരുവഴിയിൽ...
അതിനരികിൽ
മനസ്സുണരാനെഴുതുമാകാശമേ
ഇലച്ചീന്തിൽ, പൂവിൽ,
മൺപാത്രങ്ങളിൽ
നിറയട്ടെ മഴ...
ആവൃതമീലോകം
ആവരണങ്ങളിൽനിന്നകന്നാൽ
അതീവഹൃദ്യമാമനേകം
കാവ്യങ്ങളുൾക്കൊള്ളും നിധിയുണരും
മിഴികളിൽ....
അതാവും ശ്രേഷ്ഠതരമാം ലോകം
അക്ഷരങ്ങളെ നിരക്ഷരതയിൽ മുക്കി
ആകൃതിമാറ്റാതെ നിധിയായ്
സൂക്ഷിക്കും ലോകം..
ശാന്തിനികേതനവുമവിടെയായിരിക്കും...
No comments:
Post a Comment