Wednesday, August 10, 2011



കണ്ടുകണ്ടുമതിവരാത്ത കടൽ 

ആകാശമേ!
കണ്ടുകൊണ്ടാലും
അതിരുകളായൊരതിരുകളെല്ലാം
സുസജ്ജം...
ഹരിതാഭമാം പൂക്കാലങ്ങളാലതിരിടാനാവാതെ
ലോകം ഗന്ധകപ്പൂവുകളിലുണരുന്നു
നൂറ്റാണ്ടുകളെഴുതും
മണൽചിത്രങ്ങൾ തൂത്തെഴുതും
വേലിയേറ്റങ്ങൾ
മിനുക്കാനിനിയേതിടം
തുടച്ചുതൂവിയ ബലിക്കല്ലിൽ
ഒരു തുളസിപ്പൂവ്
ഇമയനക്കത്തിൽ
കാണും ലോകം
ഭൂപടത്തിനതിർ
രേഖകളായൊഴുകുന്നു
ഋതുക്കളോരോദിനത്തിനുമോരോ
കഥയേകുന്നു...
കടൽചിപ്പിയിലോ
കണ്ടുകണ്ടുമതിവരാത്ത
കടൽ നിറയുന്നു..

No comments:

Post a Comment