Friday, August 12, 2011


എഴുതാനിനിയേത് മൺതരി
ഒഴുകാനാവാതെയുറഞ്ഞുമാഞ്ഞ
സരസ്വതിയ്ക്കരികിൽ
തപസ്സുചെയ്യും  പ്രഭാതം.... 
ദിനാന്ത്യത്തിനാധിയുമായ്
സായന്തനം...
ആവർത്തനലയമുലയ്ക്കും
നിമിഷങ്ങൾ...
എഴുതാനിനിയേത് മൺതരി?
നിറഞ്ഞൊഴുകും തീരങ്ങളിൽ
തിരയേറ്റം..
മാഞ്ഞൊരിടവേളയുടെ
ഋതുചിത്രങ്ങളേറ്റും ചക്രവാളം..
കഥയെഴുതിനിറച്ചൊരരയാൽ
നിഴലരികിൽ..
മഞ്ഞുമായും പോലലിയും
പ്രഭാതമേ!
സരസ്വതിയൊഴുകും മൃദുഗാനം
വിരൽതുമ്പിലുയരുന്നുവോ?.
പിന്നോട്ടോടുമോർമ്മചെപ്പിലുറങ്ങുകയാവും
പുരാവൃത്തം....

No comments:

Post a Comment