Tuesday, August 2, 2011

മറയിടേണ്ടതിനിയും മനസ്സിനോ?
വഴികൾക്ക് പലരൂപം
തണലിനും,
തണൽവൃക്ഷശിഖരങ്ങളിൽ
നിന്നിറ്റുവീഴും നിഴലുകൾക്കും
അനേകമനേകം മുഖങ്ങൾ...
വാതിലൊന്നുതുറന്നാലൊരുവാക്കെഴുതിയാൽ
വായനശാലയിലേയ്ക്കൊന്നെത്തിനോക്കിയാൽ
പിന്നിലൊരു മർമ്മരം...
പറഞ്ഞാലും കാലമേ!
എന്തിനിങ്ങനെയൊരു കുരുക്ക്?
അറിയാനിനിയെന്ത്??
ആകാശവാതിലുകൾക്കരികിലിരുന്നെഴുതും
ദൈവത്തോടെന്നേ പറഞ്ഞിരിക്കുന്നു
ഭൂമിയുടെ കഥകളെല്ലാം
ഇരുമ്പുവാതിലിനപ്പുറമുയർന്നുവരുന്ന
കഥയിലെന്നപോലെയനേകം
യുഗങ്ങൾക്കരിലിൽ
മറയിടേണ്ടതിനിയും മനസ്സിനോ?
അരികിലുയരുന്നു
എന്നോ മറന്ന ഒരു ഗാനം...
അതാകുമോ
നേർക്കുനേരൊഴുകുമക്ഷരങ്ങളുടെ 
സങ്കീർത്തനമന്ത്രം...
ആരുഢശിലയിൽ 
നിന്നകന്നന്നകന്നു നീങ്ങും
ആദിഗാനം...

No comments:

Post a Comment