Sunday, August 7, 2011

മഴപെയ്യും നേരം
ദിനാന്ത്യങ്ങളെഴുതിയ
ആവർത്തനരേഖയിലെ
അനിഷ്ടളിലുടക്കികോർത്തൊഴുകി
മനസ്സൊരുനാൾ..
സ്വപ്നത്തിൽ പോലുമുണരാത്ത
മിഥ്യയെ വിശ്വസിപ്പിക്കാനാൾക്കൂട്ടം
എഴുതിയിട്ട ചുമർസൃഷ്ടികൾ 
കണ്ടുകണ്ടുണ്ടായ
ദൈന്യവുമിന്ന് നിസംഗം...
മഴക്കാലപ്പൂവിൻ മൃദുസ്പർശത്തിൽ
ഹൃദയം സ്പന്ദിക്കും വരെയും
ഒരുവരിക്കവിത തേടിയോടും 
മിഴിയ്ക്കെന്തിനൊരാവരണം...
തടാകക്കരയിലെ
മരത്തണലിനേകമനേകം 
നിഴൽപ്പക്ഷികൾ...
കേൾക്കാനാവുന്നു
ദിഗന്തമുടയുന്ന ശബ്ദം
ഉടയട്ടെ 
ഉലയും കാർമേഘങ്ങളുടയട്ടെ...
മഴപെയ്യും നേരം
കൈയിൽ മുത്തുമണികൾ
പോൽ നിറയട്ടെ
മഴതുള്ളികൾ...

No comments:

Post a Comment