എല്ലാം മറന്നുറങ്ങും ഗ്രാമമേ
വെള്ളിലപൂവുകൾ കൊഴിയും
മൂടിക്കെട്ടിയ സായാഹ്നത്തിനരികിൽ
യാത്രയ്ക്കൊരുങ്ങും പകൽ
ഉപവസിക്കുമുണർത്തുപാട്ടിൻ
മൃദുവാം ലയമരികിൽ...
ഉടഞ്ഞചില്ലുകളിൽ
അഭിനവകുലധർമ്മവചനങ്ങൾ
ധർമ്മവ്യാധവചനങ്ങൾ..
എഴുതിതീർന്നൊരു
പുരാണത്തിൽ മായ്ച്ചിട്ടും
മായാത്ത മഷിപ്പാടുകൾ...
മഴക്കാടുകളിൽ ത്രിസന്ധ്യയുടെ
മുഴങ്ങും മന്ത്രജപം...
എല്ലാം മറന്നുറങ്ങും ഗ്രാമമേ
ഏതുസ്വപ്നത്തിലാവുമാൽതറയിലൊരു
മഴയിഴചേർക്കും കവിതയുണരുക......
No comments:
Post a Comment