മൊഴി
വിരലിലുരുമ്മുമക്ഷരങ്ങൾ,
ഹൃദയത്തിൽ നിന്നൊഴുകും മൊഴി,
അറിവിനധികമായ് തീർപ്പെഴുതും
നീതിപീഠം,
നിസംഗമാം നീതിന്യായാങ്കണം
ഏതിനാവുമെഴുത്തോലകളൊരു
മുദ്രയേകേണ്ടത്??
ചിമ്മിനിദീപനാളത്തിൽ
പുകയുമേതുപ്രാചീനതയാവും
മധ്യധരണ്യാഴിക്കരികിൽ
നിലതെറ്റിയുലയുന്നത്?
അഗ്നിയിലേയ്ക്ക് വീഴും
വിധിപത്രങ്ങൾക്കരികിൽ
മാറ്റത്തിൻ ശംഖൊലി..
അതിനരികിലോ
യുഗപരിണാമങ്ങൾ...
എഴുത്തോലകൾ
മായ്ക്കേണ്ടിയിരിക്കുന്നു
എങ്കിലുമീയക്ഷരങ്ങൾ
അവയങ്ങനെ മനസ്സിനെ ചുറ്റുന്നു
ഭൂമിയുടെ ജപമാലയിലെ
സ്വർണം കെട്ടിയ
തുളസിമുത്തുപോലെ..
എഴുത്തോലകൾ
മായ്ക്കേണ്ടിയിരിക്കുന്നു..വിരലിലുരുമ്മുമക്ഷരങ്ങൾ,
ഹൃദയത്തിൽ നിന്നൊഴുകും മൊഴി,
അറിവിനധികമായ് തീർപ്പെഴുതും
നീതിപീഠം,
നിസംഗമാം നീതിന്യായാങ്കണം
ഏതിനാവുമെഴുത്തോലകളൊരു
മുദ്രയേകേണ്ടത്??
ചിമ്മിനിദീപനാളത്തിൽ
പുകയുമേതുപ്രാചീനതയാവും
മധ്യധരണ്യാഴിക്കരികിൽ
നിലതെറ്റിയുലയുന്നത്?
അഗ്നിയിലേയ്ക്ക് വീഴും
വിധിപത്രങ്ങൾക്കരികിൽ
മാറ്റത്തിൻ ശംഖൊലി..
അതിനരികിലോ
യുഗപരിണാമങ്ങൾ...
എഴുത്തോലകൾ
മായ്ക്കേണ്ടിയിരിക്കുന്നു
എങ്കിലുമീയക്ഷരങ്ങൾ
അവയങ്ങനെ മനസ്സിനെ ചുറ്റുന്നു
ഭൂമിയുടെ ജപമാലയിലെ
സ്വർണം കെട്ടിയ
തുളസിമുത്തുപോലെ..
No comments:
Post a Comment