ഭൂമിഗീതം
അന്വേഷിക്കും ലോകം
ചുരുങ്ങിയ ദിനം
ഹാരോൾഡ് കാംപിംഗ്
എഴുതിയിട്ടു...
'ഇന്ന് ലോകാവസാനം'
പിറ്റേന്നുണർന്നപ്പോൾ
മിഴിയിലൊരു കവിതയെഴുതി ഭൂമി
ഋതുക്കളുടെ ചില്ലയിലൊരു
മരക്കൊമ്പിലൂയലാടിയ
വെയിൽനാളങ്ങൾക്കിടിയിൽ മിന്നിയ
കടലാസുതുണ്ടുകളിലുമെഴുതിയിരുന്നു
ശരത്ക്കാലത്തിനൊരു ചരമഗീതം
പിറ്റേന്നുണർന്നപ്പോളൊരുവരിക്കവിതയേകി
ശാന്തിനികേതനം..
വിരൽതൊട്ടുണർന്ന വാക്കിനരികിൽ
പ്രവചനങ്ങളും കടലാസുതുണ്ടുകളും
തൂവൽപോൽ പാറിനടന്നപ്പോൾ
ഹൃദയം ഭദ്രമായ് സൂക്ഷിച്ചു
ഉദാത്തമായൊരു ഭൂമിഗീതം...
അന്വേഷിക്കും ലോകം
ചുരുങ്ങിയ ദിനം
ഹാരോൾഡ് കാംപിംഗ്
എഴുതിയിട്ടു...
'ഇന്ന് ലോകാവസാനം'
പിറ്റേന്നുണർന്നപ്പോൾ
മിഴിയിലൊരു കവിതയെഴുതി ഭൂമി
ഋതുക്കളുടെ ചില്ലയിലൊരു
മരക്കൊമ്പിലൂയലാടിയ
വെയിൽനാളങ്ങൾക്കിടിയിൽ മിന്നിയ
കടലാസുതുണ്ടുകളിലുമെഴുതിയിരുന്നു
ശരത്ക്കാലത്തിനൊരു ചരമഗീതം
പിറ്റേന്നുണർന്നപ്പോളൊരുവരിക്കവിതയേകി
ശാന്തിനികേതനം..
വിരൽതൊട്ടുണർന്ന വാക്കിനരികിൽ
പ്രവചനങ്ങളും കടലാസുതുണ്ടുകളും
തൂവൽപോൽ പാറിനടന്നപ്പോൾ
ഹൃദയം ഭദ്രമായ് സൂക്ഷിച്ചു
ഉദാത്തമായൊരു ഭൂമിഗീതം...
No comments:
Post a Comment