Sunday, July 31, 2011

ചില്ലുകൂടിൽ നിന്നിറങ്ങിവന്ന മനസ്സ്
എഴുതിമായ്ച്ചുടച്ചൊരു
ചില്ലുകൂടിൽ നിന്നിറങ്ങിവന്നു
മനസ്സ്....
മനസ്സിന്റെയറകളിലേയ്ക്ക്
മഴതുള്ളികളിറ്റിച്ചു
മഹാധമിനികൾ
പർവതങ്ങൾക്കിടയിലെ
ലോകം പുകയുമ്പോൾ
തൂലികകൾ കഥയെഴുതി..
ഋതുക്കൾ നീർത്തിയിട്ട
ഭൂപടത്തിനതിരു തീർത്ത
വന്മതിലുകളെഴുതി
അരുളപ്പാടുകൾ...
കടലിനരികിലിരുന്നു
ഞാൻ കണ്ടു
നീയെഴുതിതൂത്തുമായ്ച്ചു
വീണ്ടുമെഴുതിയ
ആപേക്ഷികസിദ്ധാന്തം....
എനിക്ക് ചിരിവന്നു
പക്ഷെ ചിരിക്കാനായില്ല
നിനക്ക് ദേഷ്യം വന്നു...
പക്ഷെ നീ ചിരിച്ചു
നീയറിയാതെ
പോയതുമതു തന്നെ
ആവരണങ്ങളണിഞ്ഞ്
നീയഭിനക്കുകയാണെന്ന്


3 comments:

  1. നീയറിയാതെ പോയത്...???? എന്ത്? ചിരിച്ചതൊ?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Anju,
    ഒന്നു ചുരുക്കിയെഴുതി
    അത്രേയുള്ളൂ - Sorry -See the explanation below:

    നീയറിയാതെ
    പോയതുമതു തന്നെ
    ആവരണങ്ങങ്ങളണിഞ്ഞ്
    നീയഭിനയിക്കുകയാണെന്ന്...

    About your new post:
    ഒരു വാർഫീൽഡിൽ നിൽക്കുന്നതുപോലെ
    തോന്നി..
    സത്യം പറഞ്ഞാൽ- don't feel bad,it is not good.

    ReplyDelete