ചോർന്നൊലിക്കുന്ന ലോകമേൽക്കൂരയിൽ
തട്ടിയുടഞ്ഞ
ചില്ലുജാലകവിടവിലൂടെയിറ്റുവീഴുന്നു
ശബ്ദരേഖകൾ...
അവിശ്വസനീയമായ
ആകുലതകൾ...
ചോർന്നൊലിക്കുന്ന ലോകമേൽക്കൂരയിൽ
നിന്നൊഴുകുന്നു ഗന്ധകപ്പുകയുടെ
കടുപ്പേറിയ ഗന്ധം...
മൂടൽമഞ്ഞിൽ മായുന്നു
വിശ്വസനീയമായ മേൽപ്പുരകൾ..
വിവിധവർണങ്ങളിൽ
വിലപിടിപ്പുള്ള മേലങ്കികളിൽ ചുറ്റിയ
ഉന്നതവൈരുധ്യങ്ങളിൽ
നിന്നകന്നുനീങ്ങുന്നു സത്യം....
തഥാഗതത്യാഗം
ചില്ലലമാരികളിൽ സ്വർണവർണമാർന്ന
പുറംമോടിയിൽ അർഥവ്യാപ്തിയറിയാതെ
തപസ്സിരിക്കുന്നു...
ചോർന്നൊലിക്കുന്നു ഒരു ലോകം
മറക്കുടയുമായ് നിൽക്കുന്നു വേറൊരു ലോകം
വെളിച്ചം നക്ഷത്രനീൾമിഴിയിലെ
സത്യം.....
No comments:
Post a Comment