Saturday, December 4, 2010

ഇലപൊഴിയും കാലം

ഇലപൊഴിയും
വൃക്ഷശാഖകളിലിരുന്നുറഞ്ഞു
ശിശിരം......
മഞ്ഞുപാളികൾക്കടിയിൽ
ഘനീഭവിച്ചു ഒരു ഭൂഖണ്ഡം...
ദ്വീപുകളിലെ ചുറ്റുകടലുകളിൽ
നിന്നൊഴുകി അശാന്തി
ഉപദ്വീപുകളിൽ
പർവതഗുഹകൾ
നെരിപ്പോടുകൾ തീർത്തു
കടം വാങ്ങിയ കല്പനകൾക്കരികിൽ
മുഖം മിനുക്കി വന്നു ഒരു യുഗം
ഇലപൊഴിഞ്ഞ ശിശിരത്തിലെ
വൃക്ഷശിഖരങ്ങളിൽ
നിന്നിറങ്ങിപ്പോയി വസന്തം.....
നീർമുകിൽതുമ്പിലുറഞ്ഞു
ഒരു മഞ്ഞുതുള്ളി
ഘനീഭവിച്ച ഒരിടവേള.....
ദക്ഷിണായനം......
ഇലപൊഴിയും കാലം....

No comments:

Post a Comment