ഹൃദ്സ്പന്ദനങ്ങൾ
വഴികൾ കൂട്ടിമുട്ടിയ
നാൽക്കവലയിലുയർത്തിയ
അരങ്ങിൽ
ചിലമ്പും, അണിയാഭരണങ്ങളും
ചാർത്തിയിരുന്നു
അരുളപ്പാടുകൾ...
ഓട്ടുമണികളിലുറങ്ങി
ഒരുയുഗത്തിന്റെ മുഴക്കം
ഇരുളിന്റെ നാൽക്കവലയിൽ
കൂടുകൂട്ടി അമാവാസി...
മിഴികൾക്കുള്ളിൽ
വിടർന്നു ധനുമാസപൂവുകൾ
അക്ഷരലിപികളിൽ
നിന്നകന്നു അസ്വസ്ഥതയുടെ
ആകുലതകൾ..
മനസ്സിലെ കടുംകെട്ടുകൾ
പൊരുളറിയാതെയലയുമ്പോഴും
വിരൽതുമ്പിൽ വന്നിരുന്നു
ചാരുതയേറിയ ഭൂമിയുടെ
ഒരു ചിമിഴ്...
No comments:
Post a Comment